ജോലി വേണോ?

ജോലി വേണോ?
Dec 4, 2024 09:04 AM | By PointViews Editr

ലക്ചറർ ഒഴിവ്.

- കണ്ണൂർ നടുവിൽ ഗവ.പോളിടെക്‌നിക് കോളേജിൽ ഒഴിവുള്ള ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജിവനക്കാരെ നിയമിക്കുന്നു. പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ അഞ്ചിന് രാവിലെ 10.30 ന് കോളേജിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ : 04602251033.


നേഴ്സ് ഒഴിവ്.

- കാസറഗോഡ് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ നേഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കേരള പി.എസ്.സി. അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള ജി.എന്‍.എം. ആണ് നേഴ്സ് തസ്തികയുടെ അടിസ്ഥാന യോഗ്യത. ഹോമിയോപ്പതി മേഖലയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പതിനെട്ടിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ ഏഴിന് ശനിയാഴ്ച്ച രാവിലെ 10.30ന് കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍- 0467-2206886, 9447783560.


ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അകൗണ്ടന്റ് ഒഴിവ്.

- കാസറകോട് ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ദാരിദ്ര്യ ലഘൂകരണ ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അകൗണ്ടന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.കോം, പി ജി ഡി സി എ/ തത്തുല്ല്യ യോഗ്യതയുള്ള (ഗവണ്‍മെന്റ് അംഗീകൃതം) (മലയാളം ടൈപ്പിംഗ് അഭികാമ്യം) ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും, ജോലി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ നല്‍കണം. അപേക്ഷ ഡിസംബര്‍ പത്തിന് വൈകീട്ട് നാലിനകം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇീബ്ലിമെന്റേഷന്‍ യൂണിറ്റ്, (പി.ഐ..യു,)പി.എം.ജി.എസ്.വൈ, കാസര്‍കോട്്, വിദ്യാനഗര്‍ (പി.ഒ) ,671123 എന്ന വിലാസത്തില്‍ ലഭിക്കണം.


ബയോസ്റ്റാറ്റിഷ്യന്‍ നിയമനം.

- കണ്ണൂര്‍ സര്‍ക്കാര്‍ ആയൂര്‍വേദ കോളേജില്‍ ബയോസ്റ്റാറ്റിഷ്യന്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഡിസംബര്‍ 18 ന് രാവിലെ പതിനൊന്നിന് പരിയാരത്തുള്ള കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ വാക്ക് ഇന്‍ ഇന്‍ര്‍വ്യൂ നടത്തും. യോഗ്യത ബയോസ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദാനന്തര ബിരുദം. പ്രവര്‍ത്തി പരിചയം അഭിലഷണീയം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപകര്‍പ്പുകളും ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 0497 2800167.


ജൂനിയർ റസിഡന്റ് അഭിമുഖം

- പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലായി ജൂനിയർ റസിഡന്റ്/ ട്യൂട്ടർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്ട്രേഷൻ നേടിയവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഡിസംബർ അഞ്ചിന് രാവിലെ 11 ന് പ്രിൻസിപ്പൽ ഓഫീസിൽ അഭിമുഖത്തിന് എത്തണം. വിശദാംശങ്ങൾ gmckannur.edu.in ൽ ലഭ്യമാണ്. ഫോൺ: 04972808111


അധ്യാപക നിയമനം.

- ചെറുകുന്ന് ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ അസി. ഡിസൈനർ ഫാഷൻ ഹോം ആന്റ് മെയ്ഡ് അപ്‌സ് എന്ന വിഷയത്തിന്റെ വൊക്കേഷണൽ ടീച്ചർ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എംഎസ് സി ഹോം സയൻസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഡിസംബർ ആറിന് രാവിലെ 11:30 ന് സ്‌കൂളിൽ അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ : 0497 2861793.


മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ അഭിമുഖം 10ന്.

- നാഷണല്‍ ആയുഷ് മിഷന് കീഴിലെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളിലേക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 10 ന് രാവിലെ 9.30 ന് വയനാട് ജില്ലയിലെ 'അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയിലെ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിങ് യൂണിറ്റില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nam.kerala.gov.in. ഫോണ്‍- +91-8848002947.


വാക് ഇന്‍ ഇന്റര്‍വ്യൂ

- മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡെന്റല്‍ അസിസ്റ്റന്റ് സര്‍ജ്ജനെ നിയമിക്കുന്നതിന് ഡിസംബര്‍ 9ന് രാവിലെ 10.30ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണമെന്ന് സൂപ്രന്റ് അറിയിച്ചു. വിവരങ്ങള്‍ക്ക്: 04832734866.

Want a job?

Related Stories
മടങ്ങും മുൻപ് ശ്രദ്ധിക്കുക.10 വർഷം വരെ വിസിറ്റിങ് വിസ കിട്ടുമിപ്പോൾ.

Nov 14, 2025 01:06 PM

മടങ്ങും മുൻപ് ശ്രദ്ധിക്കുക.10 വർഷം വരെ വിസിറ്റിങ് വിസ കിട്ടുമിപ്പോൾ.

മടങ്ങും മുൻപ് ശ്രദ്ധിക്കുക.10 വർഷം വരെ വിസിറ്റിങ് വിസ...

Read More >>
ജോലിക്ക് നോക്കാം.

Nov 11, 2025 12:57 PM

ജോലിക്ക് നോക്കാം.

ജോലിക്ക്...

Read More >>
എന്ത് കൊണ്ട് പ്രസവം ആശുപത്രിയിൽ വെച്ചു തന്നെയാകണം?

Apr 7, 2025 11:00 AM

എന്ത് കൊണ്ട് പ്രസവം ആശുപത്രിയിൽ വെച്ചു തന്നെയാകണം?

എന്ത് കൊണ്ട് പ്രസവം ആശുപത്രിയിൽ വെച്ചു...

Read More >>
മുതിർന്ന പൗരൻമാരുടെ രക്ഷയ്ക്ക് പൊലീസിൻ്റെ പ്രശാന്തി - 9497900035. വാട്സ്ആപ് ചെയ്യുക -9497900045.

Feb 8, 2025 12:13 PM

മുതിർന്ന പൗരൻമാരുടെ രക്ഷയ്ക്ക് പൊലീസിൻ്റെ പ്രശാന്തി - 9497900035. വാട്സ്ആപ് ചെയ്യുക -9497900045.

മുതിർന്ന പൗരൻമാരുടെ രക്ഷയ്ക്ക് പൊലീസിൻ്റെ പ്രശാന്തി - 9497900035. വാട്സ്ആപ് ചെയ്യുക...

Read More >>
ജോലി വേണോ?

Dec 6, 2024 10:13 AM

ജോലി വേണോ?

ജോലി...

Read More >>
ജലപാളിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

Dec 5, 2024 12:05 PM

ജലപാളിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

ജലപാളിയെ കുറിച്ച് നിങ്ങൾ...

Read More >>
Top Stories